Publish Date: Sat, 18 Jul 2020 (10:50 IST)
Updated Date: Sat, 18 Jul 2020 (10:52 IST)
ജമ്മുകശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു. ഷോപ്പിയാനിലെ അംശിപ്പൊരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ സൈന്യം വധിക്കുന്നത്.
കുല്‍ഗാമിലെ നാഗാന്ദ് ചിമ്മര്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും മൂന്ന് ഭീകരര്‍ വീതം കൊല്ലപ്പെടുന്നതും.