Publish Date: Mon, 05 Oct 2020 (16:34 IST)
Updated Date: Mon, 05 Oct 2020 (16:36 IST)
പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുല്‍വാമയിലെ പാംപോര്‍ ബൈപാസിന് സമീപം ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചു ജവാന്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായി സൈന്യം തിരിച്ചില്‍ നടത്തുകയാണ്.
ജമ്മുകശ്മീര്‍ പൊലീസിന്റെ ഒരു യൂണിറ്റും സിആര്‍പിഎഫിനൊപ്പം ഉണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് ഭീകരവാദികള്‍ ആക്രമിച്ചത്.