Webdunia - Bharat's app for daily news and videos

Install App

അഭിലാഷ് ടോമിയെ പന്ത്രണ്ട് മണിയോടെ രക്ഷപ്പെടുത്തും; രക്ഷാപ്രവർത്തനത്തിൽ ഗ്രെഗർ മക്ഗുക്കിനും

അഭിലാഷ് ടോമിയെ പന്ത്രണ്ട് മണിയോടെ രക്ഷപ്പെടുത്തും; രക്ഷാപ്രവർത്തനത്തിൽ ഗ്രെഗർ മക്ഗുക്കിനും

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (11:35 IST)
ഗോൾഡൻ ഗ്ലോബ് യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഫ്രാന്‍സിന്റെ ഫിഷറീസ് പട്രോള്‍ കപ്പല്‍ ഓസിരിസ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഭിലാഷിന്റെ പായ്‌വഞ്ചിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. 
 
ശേഷം, രണ്ട് സോഡിയാക് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തകരെ അഭിലാഷിന്റെ അരികിലേക്ക് അയക്കും. ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അഭിലാഷിനെ കപ്പലിലേക്ക് കൊണ്ടുവരും.
 ഓസ്‌ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്.
 
അതേസമയം, ഗോൾഡൻ ഗ്ലോബ് മത്സരാർത്ഥിയായ ഗ്രെഗർ മക്‌ഗുക്കിനും അഭിലാഷിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകും. അഭിലാഷിന്റെ പായ്‌വഞ്ചിയില്‍നിന്ന് മുപ്പതു മൈല്‍ പടിഞ്ഞാറായാണ് മക്ഗുക്കിന്റെ പായ്‌വഞ്ചി ഇപ്പോഴുള്ളത്. എന്നാൽ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വളരെ സാവധാനം മാത്രമാണ് മക്‌ഗുക്കിന് നീങ്ങാൻ കഴിയുന്നത്.
 
കഴിഞ്ഞ ദിവസം പി-8ഐ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സാരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments