Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ചെയ്യും; രാഹുലും ഒലാന്ദും ഒത്തുകളിക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലി

റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ചെയ്യും; രാഹുലും ഒലാന്ദും ഒത്തുകളിക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലി
, ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (17:20 IST)
റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനു പിന്നാലെ റഫാല്‍ ഇടപാട്​ റദ്ദാക്കില്ലെന്ന്​ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുക തന്നെ ചെയ്യും കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി എ ജി പരിശോധിക്കട്ടെയെന്നും ജെയ്റ്റ്ലി പറഞ്ഞു. 
 
യു പി എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ്​ എന്‍ ഡി എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നത്. പൂർണമായും സുതാര്യമാണ് റഫേൽ ഇടപട്. കരറിൽ റിലയൻസിനെ ഉൾപ്പെടുത്തിയത് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമല്ല ഫ്രഞ്ച് മുൻ പ്രസിഡന്റ് ഒലാന്ദിന്റെ പ്രസ്ഥാവനയും രാഹുൽ ഗാന്ധിയുടെ ട്വീറ്റും മുൻ നിശ്ചയിച്ച പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്​ വിമാനങ്ങള്‍ ആവശ്യമാണ്. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളുടെ വില ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. വിമനത്തിന്റെ വിലയിൽ കോൺഗ്രസിന് സംശയങ്ങൾ ഉണ്ടെങ്കിൽ സി എ ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്