Webdunia - Bharat's app for daily news and videos

Install App

അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു; പ്രാഥമിക വൈദ്യസഹായം നൽകി

അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു; പ്രാഥമിക വൈദ്യസഹായം നൽകി

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (13:49 IST)
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ദ്വീപിലെത്തിയത്. പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നൽകിയെന്ന് നാവികസേന അറിയിച്ചു.
 
മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എക്‌സ്‌റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് തന്നെ ചെയ്യും. ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറുകയായിരുന്നു. 
 
ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം മാത്രമേ ഓസ്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ  അഭിലാഷ് ടോമിയെ കൊണ്ടുപോകേണ്ടതെന്നതിന് തീരുമാനമാകൂ. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments