മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലെഫന്റാ ദ്വീപിലേക്ക് യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ നായികസേനാ ഉദ്യോഗസ്ഥരാണ്.
അപകടത്തില്‍പ്പെട്ട 101 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.