Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് യുവതിയും കുഞ്ഞും മരിച്ചു: ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ യുവതിയും നാല് മാസം പ്രായമുള്ള മകനും മരിച്ചു.

Melbourne
മെല്‍ബണ്‍ , ചൊവ്വ, 19 ജൂലൈ 2016 (16:47 IST)
കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ യുവതിയും നാല് മാസം പ്രായമുള്ള മകനും മരിച്ചു. മെല്‍ബണിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇരുവരും വീണ് മരിച്ചത്. സുപ്രജ ശ്രീനിവാസും മകന്‍ ശ്രീഹനിനുമാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
 
മെല്‍ബണിലെ ടെക് മഹീന്ദ്രയില്‍ ഐടി എന്‍ജിനിയറായ ഗണറാം ശ്രീനിവാസിന്റെ ഭാര്യയാണ് സുപ്രജ. മരണവുമായി ആര്‍ക്കും ബന്ധമില്ലെന്നും ആത്മഹത്യയാണെന്നുമാണ് വിക്ടോറിയ പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം.
 
അതേസമയം, ബാല്‍ക്കെണിയില്‍ നില്‍ക്കുമ്പോള്‍ വീണതാകാമെന്ന സാധ്യതയും പൊലീസ് നല്‍കുന്നുണ്ട്. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് മോഡലിനെ കൊലപ്പെടുത്തിയ സഹോദരന് കുടംബം മാപ്പു നല്‍കി; പ്രതി കുറ്റവിമുക്തനായേക്കും - ബലോചിന്റെ കൊലപാതകം പുതിയ വഴിത്തിരിവില്‍