94 ശതമാനം ഇന്ത്യന്‍ സര്‍വീസ് പ്രൊഫഷണലുകളും എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതായി സര്‍വേ. എഐ തങ്ങളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്നതായി ഇവര്‍ കരുതുന്നതായി സര്‍വേയില്‍ പറയുന്നു. സെയില്‍സ് ഫോഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എഐ സാങ്കേതിക വിദ്യ ചിലവു ചുരുക്കാനും സഹായിക്കുന്നതായി പ്രൊഫഷണലുകള്‍ കരുതുന്നു.
സെയില്‍സ് ഫോഴ്‌സ് ഇന്ത്യ എംഡി അരുണ്‍കുമാര്‍ പരമേശ്വരന്‍ പറയുന്നത് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എഐയുടെ നേട്ടകള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നുവെന്നാണ്. വര്‍ധിച്ചുവരുന്ന ഉല്‍പാദന ക്ഷമത, ചെലവ് കുറയ്ക്കല്‍, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം എഐ സഹായിക്കുന്നു. 30രാജ്യങ്ങളിലെ 5500 പ്രൊഫഷണലുകളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 300 പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.