ഡൽഹി: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ പുത്തൻ തലമുറ മാർഗവുമായി ഇന്ത്യൻ റെയിൽവേ. പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ചാൽ അഞ്ച് രൂപ തിരികെ നൽകുന്ന യന്ത്രം സ്ഥപിച്ചിരിക്കുകയാണ് റെയിൽവേ. പ്രിസ്ഥിതി ദിനത്തോടനുബന്ധിച്ച് വഡോദര റെയിൽവേ സ്റ്റേഷനിലാണ് പുതിയ യന്ത്രം സ്ഥപിച്ചിരിരിക്കുന്നത്
പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് നമ്മുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതോടെ പേടീഎം വാലറ്റിലേക്ക് അഞ്ച് രൂപാ ലഭിക്കുന്ന തരത്തിലാണ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ച് ട്രെയിനിൽ ഭക്ഷണം വിളമ്പാനുള്ള പത്രങ്ങളാക്കി രൂപാന്തരപ്പെടുത്താനാണ് റെയിവേയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ട്രെയ്നിൽ ഇത്തരത്തിലുള്ള പാത്രങ്ങളിൽ ഭക്ഷണം വിളമ്പാൻ തുടങ്ങി.
നേരത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ട്രെയ്നുകളിൽ മണ്ണിലലിഞ്ഞു ചേരുന്ന തരത്തിലുള്ള പാത്രങ്ങളിൽ റെയിൽവേ ഭക്ഷണം നൽകി തുടങ്ങിയിരുന്നു.