രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ചായ മണ്‍കപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ആശയത്തെ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ 400 ഓളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ചായകപ്പുകളായി മണ്‍പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.
മണ്‍പാത്രങ്ങളുടെ ഉപയോഗത്തിലൂടെ രാജ്യത്തെ നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇതിലുടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.