ഇന്ത്യന്‍ റെയില്‍വേയുടെ ഓക്‌സിജന്‍ എക്‌സ്പ്രസ് ബംഗ്ലാദേശിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതാദ്യമായാണ് ഓക്‌സിജന്‍ എക്‌സ്പ്രസ്  ഏതെങ്കിലും ഒരു അയല്‍രാജ്യത്തേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. 10 കണ്ടെയ്‌നറുകളില്‍ 200 മെട്രിക് ടണ്‍  ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍  നിറയ്ക്കുന്നത് രാവിലെ തന്നെ പൂര്‍ത്തിയായിരുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2021 ഏപ്രില്‍ 24 ന് ആണ് ഇന്ത്യന്‍ റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചത്. ഇതിനോടകം 35000 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു.