ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ അമേരിക്ക നാവിക സേനകളുടെ സംയുക്ത അഭ്യാസ പ്രകടനം. ഇന്ത്യയുടെയും അമേരിക്കയുടെയും നാലുവീതം കപ്പലുകൾ അണിനിരന്നായായിരുന്നു തിങ്കളാഴ്ച സംയുക്ത സേനാ അഭ്യാസം നടന്നത്. അമേരിക്കയുടെ വിമാന വാഹിനി കപ്പൽ നിമിറ്റ്സ് ഉൾപ്പടെ സേനാഭ്യാസത്തിൽ പങ്കെടുത്തു.
അതിർത്തിയിൽ ചൈനയുമായി തർക്കം തുടരുന്നതിനിടെ ഇന്ത്യ അമേരിക്ക നാവിക സേനകളുടെ സംയുക്ത അഭ്യാസത്തിന് വലിയ പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് അമേരിക്കൻ വിമാന വാഹിനി കപ്പലുകൾ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കുന്നതിനായി തന്നെ വിന്യസിക്കപ്പെട്ടിട്ടുള്ളതാണ്. പാസെക്സ് എന്ന ഇത്തരം സംയുക്ത അഭ്യാസ പ്രകടനങ്ങൾ സാധാരണയായി നടക്കാറുള്ളതാണ് എന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുടെ നാവിക സേനകൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ സാധാരണയായി നടക്കാറുള്ളതാണ് ഈ അഭ്യാസ പ്രകടനങ്ങൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധ ദൗത്യങ്ങൾക്കായി നിയോഗിയ്ക്കപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ നാലു കപ്പലുകൾ അമേരിയ്ക്കൻ നാവിക സേനയുമായി ചേർന്ന് അഭ്യാസം പ്രകടനം നടത്തുകയായിരുന്നു.