Publish Date: Tue, 03 May 2022 (16:45 IST)
Updated Date: Tue, 03 May 2022 (16:49 IST)
ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ കാര്യത്തില്‍ സ്വാര്‍ത്ഥമതികളാണെന്നും മറ്റൊരാളുമായി ഭര്‍ത്താവിനെ പങ്കിടാന്‍ ആഗ്രഹിക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി. കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. തന്റെ ഭാര്യയുടെ ആത്മഹത്യയില്‍ തന്നില്‍ പ്രേരണാകുറ്റം ചുമത്തിയത് വിടുവിക്കാന്‍ ഒരാള്‍ നല്‍കിയ അപേക്ഷ ഹര്‍ജിയാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി ഉള്‍പ്പെട്ട ബഞ്ച് തള്ളിയത്. സുശീല്‍ കുമാര്‍ എന്ന കുറ്റാരോപിതന്‍ മറ്റൊരു വിവാഹം കഴിച്ചതിന്റെ വിഷമം മൂലമാണ് ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്യാന്‍ ഇത് മതിയായ കാരണമാണെന്നും പ്രതികുറ്റക്കാരനാണെന്നും വിചാരണകോടതി വിധിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്.