ഫ്രാന്‍സിലെ ആക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം
ഫ്രാന്‍സിലെ ആക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം
ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിച്ചു. അതേസമയം, ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ജനക്കൂട്ടത്തിനു നേരെ അക്രമി ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ പാരീസിലും നീസിലും ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇവയാണ് - നീസ്: +33-8-20-26-06-06, ഇന്ത്യന്‍ എംബസി പാരീസ് - +33-1-40507070