Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക്: ഇന്ത്യയുടെ വാക്‌സിന്‍ നയം ചൈനയ്ക്ക് തലവേദനയാകുന്നു

ആദ്യം വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക്: ഇന്ത്യയുടെ വാക്‌സിന്‍ നയം ചൈനയ്ക്ക് തലവേദനയാകുന്നു

ശ്രീനു എസ്

, ശനി, 23 ജനുവരി 2021 (09:58 IST)
ആദ്യം വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക്: ഇന്ത്യയുടെ വാക്‌സിന്‍ നയം ചൈനയ്ക്ക് തലവേദനയാകുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തി അയല്‍ രാജ്യങ്ങളെ പാട്ടിലാക്കുന്ന ചൈനീസ് തന്ത്രത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ വാക്‌സിന്‍ നയം. ഏഴോളം അയല്‍ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ഫ്രീയായി നല്‍കിയത്. ഇതില്‍ സമീപകാലത്ത് ഇന്ത്യയോട് അസ്വസ്ഥത പ്രകടിപ്പിച്ച നേപ്പാളും ഉള്‍പ്പെടുന്നു. പത്തുലക്ഷം ഡോസ് വാക്‌സിനാണ് ഇന്ത്യ നേപ്പാളിന് സൗജന്യമായി നല്‍കിയത്. സൗജന്യമായി വാക്‌സിന്‍ നല്‍കി ഇന്ത്യ നല്ല മനസ് കാണിച്ചിരിക്കുകയാണെന്ന് നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു.
 
അതേസമയം ചൈനീസ് വാക്‌സിനായ സൈനോഫാമിന്റെ അനുമതിക്കായി ചൈന നേപ്പാളിനെ സമീപിച്ചെങ്കിലും അനുമതിക്കായി കൂടുതല്‍ രേഖകള്‍ നേപ്പാള്‍ ആവശ്യപ്പെടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കയില്‍ അടിയന്തര ഉപയോഗത്തിന് കൊവിഷീല്‍ഡ് വാക്‌സിന് അനുമതിയായി