Webdunia - Bharat's app for daily news and videos

Install App

പട്ടേലിന്റെ ജന്മദിനാഘോഷത്തിനു നരേന്ദ്ര മോദി; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന് അവഗണനയെന്ന് കോണ്‍ഗ്രസ്

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേന്ദ്ര സർക്കാർ അവഗണിച്ചു

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (07:54 IST)
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേന്ദ്ര സർക്കാർ അവഗണിച്ചതായി കോൺഗ്രസ്. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം രാജ്യതലസ്ഥാന നഗരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ച് ആഘോഷിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.    

പക്ഷിപ്പനിയെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥൽ അടച്ചിട്ടിരുന്നു. അതിനാല്‍ ഇന്ദിര വെടിയേറ്റു വീണ സഫ്ദർജങ് റോഡിലെ വസതിയിലാണു രക്തസാക്ഷിത്വ ദിനം പാര്‍ട്ടി ആചരിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ഇന്ദിരാ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒറ്റവരി അനുസ്മരണ സന്ദേശം ട്വിറ്ററിൽ കുറിക്കുകയാണ് ചെയ്തത്.     

രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച ധീരവനിതയായ ഇന്ദിരാ ഗാന്ധിയോട് മോദി സർക്കാർ മനപ്പൂർവമാണ് അനാദരം കാട്ടിയതെന്നും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ലെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അക്ബർ റോഡിൽ നിന്ന് ഇന്ദിരാ സ്മാരകത്തിലേക്കു പദയാത്രയും സംഘടിപ്പിച്ചിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

അടുത്ത ലേഖനം
Show comments