Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിനെ 40 തവണ ഇരുമ്പ് വടി കൊണ്ട് അടിച്ച് പൊള്ളലേല്‍പ്പിച്ചു

Infant branded Iron rod 40 times with hot

കെ ആര്‍ അനൂപ്

, വ്യാഴം, 23 നവം‌ബര്‍ 2023 (11:14 IST)
ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് 40 തവണ ചുട്ടുപഴുത്ത ഇരുമ്പു വടി കൊണ്ട് അടിച്ച് പൊള്ളലേല്‍പ്പിച്ചു. അസുഖം മാറ്റാന്‍ എന്ന പേരിലാണ് ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
 ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുക്കളെ പരിപാലിക്കുന്ന ഗ്രാമത്തിലെ സ്ത്രീയുടെ അടുത്തേക്ക് മാതാപിതാക്കള്‍ കുട്ടിയെ കൊണ്ടുപോയത്.
ഹര്‍ദി ഗ്രാമക്കാരായ മാതാപിതാക്കള്‍ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം വെളി ലോകം അറിയുന്നത്. കുഞ്ഞിന്റെ അസുഖം മാറ്റാം എന്ന പേരില്‍ കഴുത്തിലും വയറിലും മറ്റ് ശരീര ഭാഗങ്ങളിലുമായി നാല്‍പ്പതോളം പൊള്ളിയ പാടുകളാണ് കാണാനിടയായത്.മന്ത്രവാദ പ്രവര്‍ത്തനത്തിന് പിന്നാലെ കുഞ്ഞിന്റെ സ്ഥിതി വഷളായി. തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
 
ആശുപത്രിയില്‍ നിന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും കേസെടുക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ അസുഖം മാറ്റാം എന്ന പേരില്‍ ഗ്രാമങ്ങളില്‍ ഇത്തരം പ്രാകൃതരീതികള്‍ ആളുകള്‍ സ്വീകരിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍: ട്വന്റി 20യുമായി ലോട്ടറി വകുപ്പ്