പരിശീലകന്‍ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടര്‍; പാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കി പീഡിപ്പിച്ചെന്ന് ആരോപണം
പരിശീലകന്‍ പീഡിപ്പിച്ചെന്ന് ദേശീയഷൂട്ടറുടെ പരാതി
പരിശീലകന്‍ പീഡിപ്പിച്ചെന്ന് പരാതിയുമായി അന്താരാഷ്‌ട്ര ഷൂട്ടിങ് താരം. പാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കി തന്നെ ബലാത്സംഗം ചെയ്തെന്നാണ് ഷൂട്ടറുടെ ആരോപണം. കേസില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി ചാണക്യപുരി പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ പരിശീലകനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ ഷൂട്ടര്‍ ആണ് പരാതി നല്കിയിരിക്കുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 12ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
താരം ഒറ്റയ്ക്ക് താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് പീഡനം നടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി നിരവധി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ് ഇദ്ദേഹം. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വച്ച് ഓഫ് ചെയ്തിരിക്കുകയാണ്.