Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിദംബരത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു; ഇനി 14 ദിവസം തിഹാർ ജയിലിൽ

ചിദംബരത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു; ഇനി 14 ദിവസം തിഹാർ ജയിലിൽ
ന്യൂഡൽഹി , വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (18:37 IST)
ഐഎന്‍എക്‍സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ന്യൂഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തെ ഈ മാസം 19വരെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും. മരുന്നുകൾ കൊണ്ടുപോകാൻ അനുമതി നൽകി.
പ്രായം പരിഗണിച്ച് പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേണ്‍ ടോയ്‌ലറ്റും കോടതി അനുവദിച്ചു.

എൻഫോഴ്‍സ്‌മെന്റ് തന്നെ അറസ്‌റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. മുൻകൂർ ജാമ്യം നൽകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ഇതോടെയാണ് സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്ന ചിദംബരത്തിന്‍റെ നില കൂടുതല്‍ പരുങ്ങലിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോറിക്ഷ വാങ്ങിയത് വെറും 26000 രൂപക്ക്, പൊലീസ് പിഴ ചുമത്തിയതാക്കട്ടെ 47,500 രൂപയും !