ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവെച്ചിട്ട് ഐപിഎസുകാരൻ; കൈയ്യടിച്ച് സോഷ്യൽമീഡിയ

ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി നാസിലിനെ പിടികൂടുന്നതിനായാണ് അജയ്പാല്‍ ശര്‍മ്മ വെടിവെച്ചിട്ടത്.

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (14:52 IST)
ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവെച്ചിട്ട പൊലീസുകാരനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. രാംപുര്‍ എസ്പി അജയ്പാല്‍ ശര്‍മയ്ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി ലഭിക്കുന്നത്.

ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി നാസിലിനെ പിടികൂടുന്നതിനായാണ് അജയ്പാല്‍ ശര്‍മ്മ വെടിവെച്ചിട്ടത്.ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ആറു വയസുള്ള ഒരു പെണ്‍കുട്ടിയെ ഒരു മാസത്തിനു മുന്‍പ് കാണാതായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ വീടിന് സമീപത്തു താമസിക്കുന്ന നാസില്‍ എന്നയാളാണെന്ന് പൊലീസിനു വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തി. ഇതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ശ്രമത്തെ തടയുന്നതിനായാണ് അജയ്പാല്‍ ശര്‍മ പ്രതിയുടെ മുട്ടിന് താഴെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു വീഴ്ത്തിയത്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments