പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന മതപരമായ ചടങ്ങായ രാമ കഥ കേള്‍ക്കല്‍ ആഘോഷത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു. പന്തലിനുള്ളില്‍ ഇരുന്ന് നാടകം കാണുകയായിരുന്നവരുടെ പുറത്തേക്കാണ് മേല്‍ക്കൂര പതിച്ചത്.
പന്തലില്‍ ലൈറ്റും ഫാനും ഉള്‍പ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കവരും മരണപ്പെട്ടത് വൈദ്യുതാഘാതമേറ്റാണെന്നാണ് സൂചന.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നും പറയപ്പെടുന്നു.
പരിക്കേറ്റവരെ ബാര്‍മറിലെ തന്നെ നാഹ്ത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാന്നൂറിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സംഭവം നിര്‍ഭാഗ്യകരമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു.