Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം വിജയിച്ചില്ല; ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (21:21 IST)
ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഐ​എ​സ്ആ​ർ​ഒ ത​ല​വ​ൻ എഎ​സ് കി​ര​ണ്‍​കു​മാ​ർ അ​റി​യി​ച്ചു.

മൂന്നു മിനിറ്റും 23 സെക്കൻഡുമാണ് അകത്തെ ഹീറ്റ് ഷീൽഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും നാലാം ഘട്ടത്തിലെ ദൗത്യം വിജയിച്ചില്ലെന്നു കിരൺ കുമാർ പറഞ്ഞു.

പി​എ​സ്എ​ൽ​വി- സി 39 ​റോ​ക്ക​റ്റു​പ​യോ​ഗി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.59നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്.

പിഎസ്എല്‍വി സി-39 ആണ് 1425 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം വഹിച്ചിരുന്നത്. ഗതി നിര്‍ണയത്തിന് വേണ്ടിയുള്ള ഏഴ് 'നാവിക്' ഉപഗ്രഹങ്ങളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പകരം അയച്ച ഉപഗ്രഹമാണിത്.

പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യ ആ​ൽ​ഫ ഡി​സൈ​ൻ ടെ​ക്നോ​ള​ജീ​സാ​ണ് ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഉ​പ​ഗ്ര​ഹ​മാ​ണി​ത്.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

അടുത്ത ലേഖനം
Show comments