Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മംഗല്യനാളുകൾ; ഇറോം ശർമിള വിവാഹിതയാകുന്നു, കല്യാണം ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച്!

ഏറെ വർഷത്തെ പ്രണയം സഫലവാകുന്നു! ഇറോമിന്റെ വിവാഹം കേരളത്തിൽ വെച്ച്!

ഇനി മംഗല്യനാളുകൾ; ഇറോം ശർമിള വിവാഹിതയാകുന്നു, കല്യാണം ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച്!
, ചൊവ്വ, 2 മെയ് 2017 (12:17 IST)
മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ. 
 
ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കേരളത്തില്‍ താമസിക്കാനും ഇറോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരില്‍ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോന്‍ ഇറോമിനെ കുറിച്ച് അറിയുന്നത്. അതിന് ശേഷം ഇരുവരും കോടതിയില്‍ വെച്ച് കാണുകയുണ്ടായി. 
 
ഈ പരിചയമാണ് പിന്നീട് വിവാഹം വരെ എത്തിനിൽക്കുന്നത്. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോൾ പരിസമാപ്തി ആകുന്നത്. അടുത്തിടെ മണിപ്പൂര്‍ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഇറോം കേരളത്തില്‍ എത്തിയിരുന്നു.
 
വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഡെസ്മണ്ടും ഇറോമും മധുരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ എവിടെ വെച്ചാകും വിവാഹം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് മാസത്തിലായിരുന്നു വിവാഹം അല്ലേ ? അതുമാത്രമാണ് എല്ലാത്തിനും കാരണം !