Webdunia - Bharat's app for daily news and videos

Install App

ഇർഫാൻ ഖാന് പിടിപ്പെട്ട മാരകരോഗം തലച്ചോറിലെ ക്യാൻസറോ?

ഇർഫാന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ബോളിവുഡ്!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (11:31 IST)
ദേശീയ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ നടന്‍ ഇർഫാൻ ഖാന് പിടിപ്പെട്ട രോഗമേതെന്ന ചര്‍ച്ചകളാണ്. തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന ഇര്‍ഫാന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇത്തരം ചർച്ചകൾക്കും ഗോസിപ്പുകൾക്കും വഴിവെച്ചത്. തന്റെ രോഗം എന്താണെന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് താരം അറിയിച്ചത്. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്, അതുകൊണ്ടുതന്നെ പൂർണ്ണമായ വിവരങ്ങൾ പുറത്തു വരും മുൻപ് ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.
 
എന്നാൽ, ഇതിനകം തന്നെ ഊഹാപോഹങ്ങൾ പരന്നു കഴിഞ്ഞു. ഇർഫാന് മഞ്ഞപിത്തമാണെന്നായിരുന്നു  ആദ്യം പ്രചരിച്ച വാർത്ത. പക്ഷേ പെട്ടെന്ന് വളരുന്ന ബ്രയിന്‍ ട്യൂമറായ ഗ്രേഡ് ഫോര്‍ ഗ്ലീബ്ലാസ്‌റ്റോമയാണെന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും റേഡിയേഷനും കീമോ തെറാപ്പിയും മതിയെന്ന് ഇര്‍ഫാന്‍ പറഞ്ഞതായുമാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. 
 
ഇര്‍ഫാന് തലച്ചോറില്‍ ക്യാന്‍സറാണെന്ന വാര്‍ത്ത പരന്നതോടെ അഭ്യൂഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചു. ആരോഗ്യം മോശമാണ്, അതല്ലാതെ ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം ഇപ്പോള്‍ ഡെല്‍ഹിയിലാണ് അതു മാത്രമാണ് സത്യം എന്നാണ് സുഹൃത്ത് കോമവ നാഹ്ത ട്വീറ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

അടുത്ത ലേഖനം
Show comments