താജ് മഹലൊക്കെ എന്ത്... ഇന്ത്യയുടെ പ്രതീകം രാമായണവും ഗീതയും; പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് യോഗി
ഇന്ത്യയുടെ പ്രതീകം രാമായണവും ഗീതയും; പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് യോഗി
രാമായണവും ഭഗവത് ഗീതയുമാണ് ഇന്ത്യയുടെ പ്രതീകങ്ങളെന്ന് വിവാദ നായകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിനോ രാജ്യത്തെ മറ്റേതെങ്കിലും മിനാരങ്ങള്‍ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റും രാജ്യത്തെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് സമ്മാനിക്കുന്നത് രാമായണവും ഭഗവത് ഗീതയുമാണ്. മോദി പ്രധാനമന്ത്രി ആയ ശേഷമാണ് ഈ രീതി ആരംഭിച്ചത്. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് രാമായണം നല്‍കുമ്പോള്‍ ബിഹാറിന്റെ ചരിത്രമാണ് വെളിവാക്കപ്പെടുന്നതെന്നും യോഗി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബിഹാറിലെ ദര്‍ഭംഗയില്‍ നടന്ന ചടങ്ങിലാണ് യോഗി ഈ പ്രസ്‌താവന നടത്തിയത്.