താജ്മഹല്‍ തകര്‍ക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തിയതിന് തെളിവുണ്ട്; രാജ്യത്ത് അതീവ ജാഗ്രത
താജ്മഹല്‍ തകര്‍ക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തി; രാജ്യത്ത് അതീവ ജാഗ്രത
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) താജ്മഹലിനെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇന്റലിജൻസ്.
ഐഎസ് അനുകൂല സംഘടനയായ അഹ്വാൽ ഉമ്മത്ത് മീഡിയ സെന്റർ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. മാർച്ച് 14നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാൾ താജ്മഹലിന് നേരെ തിരിഞ്ഞു നിൽക്കുന്നതും താജ്മഹലിന് താഴെ ന്യൂ ടാർജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തിൽ ഉള്ളത്. ചാവേർ ആക്രമണമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്.
ഐഎസ് അനുകൂല സംഘടനകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.