മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം
മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം
കേരളത്തില്‍ നിന്ന് കാണാതായ ആളുകളെക്കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം. വിദേശകാര്യവക്താവ് വികാസ് സ്വരൂപ് ആണ് ഇക്കാര്യം അറിയിച്ചത്. കാണാതായവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന സംശയത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ കൈവശം വിവരങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് സുരക്ഷ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.