Webdunia - Bharat's app for daily news and videos

Install App

വിക്രം ലാൻഡർ; പ്രതീക്ഷകൾ അവസാനിക്കുന്നു; നിരാശ

ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെങ്കിലും വൈകുന്തോറും സാധ്യത കുറഞ്ഞു വരുകയാണ്.

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (14:55 IST)
ഐഎസ്ആര്‍ഒയ്ക്കും രാജ്യത്തിനും നിരാശയായി വിക്രം ലാന്‍ഡറിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചേക്കില്ലയെന്ന് ഐഎസ്ആര്‍ഒ.
 
ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെങ്കിലും വൈകുന്തോറും സാധ്യത കുറഞ്ഞു വരുകയാണ്. ലാന്‍ഡറിന്റെ ബാറ്ററിയുടെ ശേഷിയും കുറഞ്ഞു വരികയാണ്.സോഫ്റ്റ് ലാന്‍ഡിങ്ങിനു വേണ്ടി തയാറാക്കിയ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കാനാണു സാധ്യത. അതേസമയം, സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ലാന്‍ഡറിനെ വിജയകരമായി നിയന്ത്രിക്കാനായേക്കും.
 
എന്നാല്‍ ഇത്തരത്തില്‍ ബന്ധം പുനഃസ്ഥാ പിക്കാനുള്ള സാധ്യത കേവലം 5 ശതമാനം മാത്രമാണ്. ഈ സാധ്യത പോലും കാലതാമസത്തിന് അനുസരിച്ച് മങ്ങിക്കൊണ്ടിരിക്കുകയാണ്. ലാന്‍ഡറില്‍നിന്നും ഓര്‍ബിറ്ററിലേക്ക് സന്ദേശങ്ങള്‍ എത്തുന്നത് തടയുന്നത് ചന്ദ്രോപരിതലത്തിലെ വസ്തുക്കള്‍ ആകാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വിക്രം ലാന്‍ഡര്‍ അതീവ ശൈത്യ മേഖലയില്‍ ചിലപ്പോള്‍ വീണുപോയിട്ടുണ്ടാകാം ആയതിനാല്‍ കേടുപാടുകള്‍ സംഭവിച്ചേക്കാം എന്നൊക്കെയാണ് നിലവിലെ നിഗമനങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments