Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ണബ് ഗോസ്വാമി ടൈംസ് നൌവില്‍ നിന്ന് പടിയിറങ്ങിയത് ‘റിപ്പബ്ലിക്കി’നു വേണ്ടി

അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക്കില്‍

അര്‍ണബ് ഗോസ്വാമി
ന്യൂഡല്‍ഹി , വെള്ളി, 16 ഡിസം‌ബര്‍ 2016 (08:50 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി പുതിയ തട്ടകത്തിലേക്ക്. പത്തു വര്‍ഷത്തോളം ടൈംസ് നൌ ചാനലില്‍ പ്രവര്‍ത്തിച്ച അര്‍ണബ് നവംബറില്‍ ആയിരുന്നു രാജിവെച്ചത്.  രാജി വെയ്ക്കുമ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു അര്‍ണബ്. തുടര്‍ന്ന്, അര്‍ണബ് എങ്ങോട്ടെന്നുള്ള ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.
 
അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമസ്ഥാപനം തുടങ്ങുന്നു. ‘റിപ്പബ്ലിക്’ എന്ന പേരിലുള്ള ചാനല്‍ 2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി പ്രവര്‍ത്തനം ആരംഭിച്ചേക്കും.
 
ടൈംസ് നൌവിലെ പ്രതിദിന വാര്‍ത്താ പരിപാടിയായ ന്യൂസ് അവറിലൂടെ രാജ്യമെങ്ങും ഗോസ്വാമിക്ക് നിരവധി പ്രേക്ഷകര്‍ ആണുള്ളത്. നേരത്തെ, ടെലഗ്രാഫ്, എന്‍ ഡി ടി വി എന്നീ മാധ്യമസ്ഥാപനങ്ങളിലും അര്‍ണബ് പ്രവര്‍ത്തിച്ചിരുന്നു.
 
അര്‍ണബ് രാജി വെച്ചതിനെ തുടര്‍ന്ന് രാഹുല്‍ ശിവശങ്കറിനെ ടൈംസ് നൌവിന്റെ ചീഫ് എഡിറ്റര്‍ ആയി നിയമിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി വീണ്ടും ആശുപത്രിയില്‍