ഇന്നു മുതല്‍ നിലവില്‍ വരുന്ന ഗവണ്‍മെന്റിന്റെ പുതിയ ഐടി നിയമത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്സപ്പ് ഹര്‍ജി നല്‍കി. ഫേസ്ബുക്ക് ഉടമസ്ഥതിലുള്ള മെസേജിംഗ് ആപ്പായ വാട്സപ്പാണ് ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഐടി നിയമം ഉപഭോക്താക്കളുടെ സ്വകാര്യതെ ബാധിക്കുന്നതാണെന്നും ഇത് അടിസ്ഥാനപരമായി സ്വകാര്യതയ്ക്കുള്ള ആളുകളുടെ അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും വാട്സപ്പ് അവകാശപ്പെട്ടു.
മെസേജിംഗ് പ്ലാറ്റഫോനുകളില്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും അത് നിയന്ത്രിക്കാനുമുള്ള പുതിയ നിയമത്തിനെതിരെയാണ് വാട്സപ്പ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ പുതിയ നിയമം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം അറിയക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം വാട്സ്പ്പിന് നോട്ടീസ് അയച്ചിരുന്നു.