ജോലിയിൽ നിന്നു പിരിച്ചുവിട്ടു; 24കാരിയായ ഐ‌ടി ഉദ്യോഗാസ്ഥ ജീവനൊടുക്കി

പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിൽ യുവതി വിഷാദത്തിലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.

തുമ്പി ഏബ്രഹാം
വ്യാഴം, 21 നവം‌ബര്‍ 2019 (12:20 IST)
പിരിച്ചുവിടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചതിനെ തുടർന്ന് വനിത ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിൽ യുവതി വിഷാദത്തിലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. 
 
തെലങ്കാനയിലെ റായ്‌ദുർഗം മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. 24 വയസ്സുകാരിയെ ഹരിനിയെയാണ് ഹോസ്റ്റൽ മുറിയുടെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 2 വർഷമായി ഒരു സോഫ്‌‌റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തു വരികയാണ് യുവതി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 
 
തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും അവിടെനിന്നു കിട്ടിയതായി പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

അടുത്ത ലേഖനം
Show comments