Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേറ്റകൾ ചോർന്നേക്കാം, വാട്ട്സ് ആപ്പ് വീഡിയോകളിലൂടെ വൈറസുകൾ പ്രചരിക്കുന്നു, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം !

ഡേറ്റകൾ ചോർന്നേക്കാം, വാട്ട്സ് ആപ്പ് വീഡിയോകളിലൂടെ വൈറസുകൾ പ്രചരിക്കുന്നു, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം !
, ബുധന്‍, 20 നവം‌ബര്‍ 2019 (17:24 IST)
അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിവാദമായി മാറിയ പെഗസസ് മാൽവെയർ ആക്രമണത്തിന് പിന്നാലെ വാട്ട്സ് ആപ്പിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. വാട്ട്സ് ആപ്പ് വിഡിയോകൾ വഴി സ്മർട്ട്‌ഫോണുകളുടെ നിയന്ത്രണം കൈക്കലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
 
വാട്ട്സ് ആപ്പിലൂടെ കടന്നുകയറി ഡേറ്റകൾ കൈക്കലാക്കാൻ സാധിക്കുന്ന, റിമോർട്ട് കോഡ് എക്സിക്യൂഷൻ, ഡിനയൽ ഓഫ് സർവീസ്, എന്നീ പ്രോഗ്രാമുകളാണ് വാട്ട്സ് ആപ്പ് വീഡിയോകൾ വഴി സ്മാർട്ട് ഫോണുകളിലേക്ക് നുഴഞ്ഞുകയറുന്നത്. എംപി4 എക്സ്റ്റെൻഷനിലുള്ള വീഡിയോകളിലൂടെയാണ് പ്രധാനമായും വൈറസുകൾ പ്രചരിക്കുന്നത്.   
    
ഉടൻ തന്നെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ അധികൃതർ നിർദേശ നൽകിക്കഴിഞ്ഞു. വാട്ട്സ് ആപ്പിൽ ഓട്ടോ ഡൗൺലോഡ് സംവിധാനം തൽക്കാലത്തേക്ക് ഓഫ് ആക്കാനും, അപരിചിത നമ്പരുകളിലൂടെ വരുന്ന വീഡിയോകൾ ദൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം എന്നും വാട്ട്സ് ആപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദനിക്കുന്നു.., അൽപം മരുന്ന് വച്ചുതരൂ..., നിറയെ മുറിവുകളുമായി മെഡിക്കൽ ഷോപ്പിൽ അഭയം തേടി കുരങ്ങ്, വീഡിയോ !