കശ്മീരിൽ ഏർപ്പെടുത്തിയ വിലക്ക് നീങ്ങുന്നു; വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം

ഒക്ടോബർ10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു.

റെയ്നാ തോമസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (09:23 IST)
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു.
 
കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗവർണർ നിർദേശം നൽകിയത്.
 
ഇത് വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് ജമ്മു കശ്മീർ ഭരണകൂടവും അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിൽ നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾ കശ്മീർ വിടണമെന്നായിരുന്നു നിർദേശം. ഭീകരാക്രമണ ഭീഷണി ഉൾപ്പെടെ മുൻ നിർത്തി സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments