വീണ്ടും അതിർത്തിയിൽ പാക് പ്രകോപനം; ഒരു സൈനികന് വീരമൃത്യു
കശ്മീരിലെ നൗഷരേ സെക്ടറിലെ രജൗരിയിലാണ് പാക് പട്ടാളം ഇന്ത്യൻ സൈന്യത്തിന് നേർക്ക് വെടിയുതിർത്തത്.
അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. കശ്മീരിലെ നൗഷരേ സെക്ടറിലെ രജൗരിയിലാണ് പാക് പട്ടാളം ഇന്ത്യൻ സൈന്യത്തിന് നേർക്ക് വെടിയുതിർത്തത്.
ലാൻസ് നായിക് സന്ദീപ് ഥാപ്പയാണ് വെടിവയ്പ്പിൽ മരിച്ചത്. വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലും പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘനങ്ങൾ തുടർന്നിരുന്നു.