Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാഠപുസ്തകത്തിൽ ഇനി നെഹ്റു ഇല്ല, ലജ്ജാവഹമായ നടപടിയെന്ന് സച്ചിൻ പൈലറ്റ്

രാജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉൾപ്പെടുത്തിയിരുന്ന ഭാഗങ്ങൾ ബി ജെ പി സർക്കാർ ഒഴുവാക്കി. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നെഹ്റുവിനെ ഒഴുവാക്കിയത് ലജ്ജാവഹമായ നടപടിയെന്ന്

പാഠപുസ്തകത്തിൽ ഇനി നെഹ്റു ഇല്ല, ലജ്ജാവഹമായ നടപടിയെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാൻ , തിങ്കള്‍, 9 മെയ് 2016 (14:08 IST)
രാജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉൾപ്പെടുത്തിയിരുന്ന ഭാഗങ്ങൾ ബി ജെ പി സർക്കാർ ഒഴുവാക്കി. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നെഹ്റുവിനെ ഒഴുവാക്കിയത് ലജ്ജാവഹമായ നടപടിയെന്ന് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി.
 
നെഹ്റന്വിനെ ഒഴുവാക്കിയുള്ള ഈ നടപടിയിലൂടെ വസുന്ധരരാജ സർക്കാർ ഒരുപടികൂടി താഴേക്ക് പോയതായും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ അധ്യയനവർഷത്തിലേക്കുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലെ രണ്ട് അധ്യായങ്ങളിൽ ഉണ്ടായിരുന്ന നെഹ്റുവിനെ പരാമർശിക്കുന്ന ഭാഗങ്ങളാണ് ഒഴുവാക്കിയത്.
 
പുതിയ പാഠപുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മഹാത്മാ ഗാന്ധി, ഭഗത്‌സിങ്, വീർ സവർക്കർ, ബാൽ ഗംഗാധര തിലക്, സുഭാഷ് ചന്ദ്രബോസ് എന്നിവരെല്ലാം ഉണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അധ്യായത്തിലും സ്വതന്ത്ര ഇന്ത്യയെ പരാമർശിക്കുന്ന അധ്യായത്തിലും നെഹ്റുവിനെ പരാമർശിക്കുന്നില്ല. ഉദയ്പുർ ആസ്ഥാനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ റിസർച് ആൻഡ് ട്രെയിനിങ്ങ് ആണ് പുസ്തകങ്ങൾ പരിഷ്കരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ അമ്മയെ രോഹിത് വെമുലയുടെ കുടുംബം സന്ദര്‍ശിച്ചു