Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു

ജലന്ദറിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും ഭർത്തൃമാതവും ആത്മഹത്യ ചെയ്തു. ഭർത്താവ് രാമൻ (30), അമ്മ തൃപ്തി റാണി (50) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിഷൻപുര സ്വദേശികളാണ് മരിച്ച രാമനും തൃപ്തിയും.

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു
ജലന്ദർ , ബുധന്‍, 6 ജൂലൈ 2016 (08:56 IST)
ജലന്ദറിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും ഭർത്തൃമാതവും ആത്മഹത്യ ചെയ്തു. ഭർത്താവ് രാമൻ (30), അമ്മ തൃപ്തി റാണി (50) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിഷൻപുര സ്വദേശികളാണ് മരിച്ച രാമനും തൃപ്തിയും.
 
രാംനഗർ റെയിൽവെ സ്റ്റേഷനിലെ ട്രെയിനിനു മുന്നിലേക്കു ചാടിയായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു. രാമന്റെ ഭാര്യ ഇരുവരുമായി കലഹത്തിലാണെന്നും വഴക്കുകൾ സ്ഥിരമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറുലിന് രണ്ട് ഭാര്യ ഉണ്ടെന്ന് പറഞ്ഞത് കളവോ? പ്രതി സംസാരിച്ചത് കൊൽക്കത്തയിലെ ഭാര്യയെക്കുറിച്ച് മാത്രം; മൃഗപീഡന കേസ് അറിയത്തില്ലെന്നും അമീറുൽ