Webdunia - Bharat's app for daily news and videos

Install App

ബിരിയാണി നിരോധിക്കണം, അല്ലെങ്കില്‍ കഴിക്കരുത്: കമൽഹാസൻ

ബിരിയാണി നിരോധിക്കണമെന്ന് കമൽഹാസൻ

Webdunia
തിങ്കള്‍, 9 ജനുവരി 2017 (16:42 IST)
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തില്‍ പരിഹാസവുമായി തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ കമൽഹാസൻ. ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നി​രോധിക്കണം. ജെല്ലക്കെട്ടിൽ മൃഗങ്ങളോട്​ ക്രൂരത കാണിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ആവശ്യമുന്നയിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനായ ഞാന്‍ ഈ മത്സരം പരിശീലിക്കുകയും ചെയ്‌തിട്ടുണ്ട്. മൃഗങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ജെല്ലിക്കെട്ടിലൂടെ സംഭവിക്കുന്നില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.

ലോകപ്രശസ്‌തമായ സ്‌പെയിനിലെ കാളപ്പോരിനോടാണ് പലരും ജെല്ലിക്കെട്ടിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് അതുമായി യാതൊരു ബന്ധവുമില്ല. അവിടെ കാളകൾക്ക്​  ഉപദ്ര​വമേൽക്കേണ്ടി വരുമ്പോള്‍ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും ഒരു ദേശിയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തില്‍ കമൽഹാസൻ പറഞ്ഞു.

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014ലാണ്​ സുപ്രീംകോടതി ജെല്ലിക്കെട്ട്​ നടത്തുന്നത്​ നിരോധിച്ചത്​.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments