Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലാര് ?; പൊലീസിന്റെ പ്രസ്‌താവനയില്‍ ഞെട്ടി വിദ്യാര്‍ഥികള്‍

ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന് പൊലീസ്

ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലാര് ?; പൊലീസിന്റെ പ്രസ്‌താവനയില്‍ ഞെട്ടി വിദ്യാര്‍ഥികള്‍
ചെന്നൈ , തിങ്കള്‍, 23 ജനുവരി 2017 (20:28 IST)
ജല്ലിക്കെട്ട് പ്രതിഷേധക്കാരെ പ്രതിസന്ധിയിലാക്കുന്ന പ്രസ്‌താവനയുമായി ചെന്നൈ പൊലീസ് രംഗത്ത്. പ്രതിഷേധത്തിന് പിന്നില്‍ ഇപ്പോഴുള്ളത് വിദ്യര്‍ഥികളല്ല, മറിച്ച് ദേശ വിരുദ്ധ ശക്തികളാണ്. സ്ഥിതി വഷളാക്കാനുള്ള ചിലരുടെ ശ്രമമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, തമിഴ്‌നാട് നിയമസഭ ജല്ലിക്കെട്ട് ബില്‍ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആണ് സംസ്ഥാനത്ത് ജല്ലിക്കെട്ട് പ്രധാനമായും നടക്കുക. ഈ സമയത്ത് സര്‍ക്കാരിന്റെ അനുമതിയോടെ ജല്ലിക്കെട്ട് നടത്താമെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​ത്തി​നെ​തി​രേ പൊ​ലീ​സ് ന​ട​പ​ടി എ​ന്തി​നായിരുന്നുവെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചോദിച്ചിരുന്നു.  സമാധാ​ന​പ​ര​മാ​യ സ​മ​രം ആ​യി​രു​ന്നി​ല്ലേ എ​ന്നും പി​ന്നെ എ​ന്തി​നാ​ണ് പൊ​ലീ​സ് പ്ര​തി​ഷേ​ധി​ച്ച​വ​രെ ത​ല്ലി​ച്ച​ത​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

സ​മ​ര​ക്കാ​രി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റി ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചെന്നാണ് കോടതിക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി നല്‍കി. എ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നേ​രെ​യ​ല്ലേ എ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​ചോ​ദ്യം. എന്നാല്‍, സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കിയ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഗൂഢാലോചന കുറ്റം ചാര്‍ത്തും; ഇനി കറൻസികളിലും മോദിയുടെ ചിത്രം വയ്‌ക്കും”