Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍; ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ചു

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍; ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു
ചെന്നൈ , തിങ്കള്‍, 23 ജനുവരി 2017 (11:05 IST)
സമരക്കാരെ ഒഴിപ്പിക്കുന്ന കോലാഹലങ്ങള്‍ മറീനയിലും സംസ്ഥാനത്ത് ഉടനീളവും തുടരുന്നതിനിടെ തമിഴ്നാട് സര്‍ക്കാര്‍ ജല്ലിക്കെട്ട് ബില്‍ അവതരിപ്പിച്ചു. ബില്‍ പാസാകുന്നതോടെ ജല്ലിക്കെട്ട് എന്നും നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
 
എന്നാല്‍, ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡി എം കെ നിയമസഭ ബഹിഷ്കരിച്ചത്. ജല്ലിക്കെട്ട് സമരം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. സമരക്കാരുമായി മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം 
 
അതേസമയം, മറീന ബീച്ചില്‍ സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരുക്കേറ്റു. സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ്
കണ്ണീര്‍വാതകം പ്രയോഗിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ