Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷർട്ടൂരി അർധനഗ്നരായി ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധം; യുപിയിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഡൽഹി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുമാണ് വിദ്യാർത്ഥികളുടെ സമരം.

ഷർട്ടൂരി അർധനഗ്നരായി ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധം; യുപിയിൽ ആറ് ജില്ലകളിൽ നിരോധനാജ്ഞ

റെയ്‌നാ തോമസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (11:34 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡിലും ഡൽഹിയിലും വീണ്ടും പ്രതിഷേധം. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വസ്ത്രങ്ങൾ ഊരി അർധനഗ്നരായാണ് തെരുവിൽ പ്രതിഷേധിച്ചത്. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഡൽഹി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുമാണ് വിദ്യാർത്ഥികളുടെ സമരം. 
 
പ്രധാന കവാടമായ ഏഴാം നമ്പര്‍ ഗേറ്റിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിച്ച് ഷര്‍ട്ട് ഇടാതെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പലരുടേയും ശരീരത്തില്‍ മുറിവുകളുണ്ട്.
 
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാമ്പസിൽ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം ഞങ്ങൾ തുടങ്ങിയിട്ടേയുള്ളു, കൂടിപ്പോയാൽ ജീവൻ നഷ്ടപ്പെടും; ഡൽഹി പൊലീസിനെ വിറപ്പിച്ച മലയാളി പെൺകുട്ടി, ല ദീദ പറയുന്നു !