Webdunia - Bharat's app for daily news and videos

Install App

ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ മലയാളി പെൺകരുത്ത് - ആയിഷ റെന്ന

ജാമിഅ
ഗോൾഡ ഡിസൂസ
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (10:39 IST)
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടി. സോഷ്യൽ മീഡിയ തിരയുന്നത് ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ വിറപ്പിച്ച, ശക്തമായി പ്രതിഷേധിച്ച ആ പെൺകുട്ടികൾ ആരെല്ലാമാണെന്നാണ്. അവർ രണ്ട് പേരും മലയാളികളാണ്. കോഴിക്കോടുകാരിയായ ല ദീദയും മലപ്പുറം സ്വദേശിനി ആയിഷ റെന്നയും.  
 
യൂണിവേഴ്സിറ്റിക്കകത്തെ ടോയ്‌ലറ്റിനകത്ത് വരെ എത്തി സ്ത്രീ - പുരുഷ ഭേദമന്യേ വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസ് വിറച്ചത് ഈ പെൺകുട്ടികൾക്ക് മുൻപിലാണ്. പൊലീസിന്റെ ലാത്തിചാർജിൽ ഭയന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രക്ഷാമാർഗം സ്വീകരിച്ച മാധ്യമപ്രവർത്തകനെ തല്ലിച്ചതയ്ക്കാൻ അകത്തെത്തിയ ഡൽഹി പൊലീസിനെ ശബ്ദമുയർത്തി ഗെയിറ്റിനടുത്തേക്കും അവിടുന്നു റോഡിലേക്കും പിന്തിരിപ്പിക്കുന്ന ലദീദയേയും ആയിഷയേയും വൈറലായ വീഡിയോയിൽ കാണാം. 
 
എന്നാൽ, ഇതിനിടയിൽ പൊലീസ് യുവാവിനെ കടന്ന് പിടിച്ച് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അതുവരെ പൊലീസിനോട് ശബ്ദമുയർത്തി സംസാരിച്ച 5 പെൺകുട്ടികളും യുവാവിനെ രക്ഷപെടുത്താൻ ശ്രമിച്ചു. അയാൾക്ക് ചുറ്റിനും അവർ രക്ഷാകവചം തീർത്തു. ഒടുവിൽ പൊലീസ് പിന്തിരിയുകയായിരുന്നു
 
സഹപാഠിക്ക്മേൽ ലാത്തിയും തോക്കും കൊണ്ട് ചാടി വീണ പൊലീസിനു നേരെ അവളും കൂട്ടുകാരികളും ഉയർത്തിയ ശബ്ദവും അവരുടെ നോട്ടവും എന്നും ഈ ജനാധിപത്യ ഇന്ത്യ ഓർത്തിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments