മാപ്പ് പറയാൻ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; ആഞ്ഞടിച്ച് രാഹുൽ
ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.
സത്യം തുറന്ന് പറഞ്ഞതിന് താൻ മാപ്പു പറയില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.
രാജ്യസഭയില്‍ ബിജെപിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ ഊട്ടിയുറപ്പിച്ച് ‘ഭാരത് ബച്ചാവോ’ റാലി. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ കൈകളില്‍ രാഹുലിന്റേതല്ലാത്ത ഒരു നേതാവിന്റെയും പേരോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല.