ജമ്മു കശ്മീരില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ജുമാഗുണ്ട് മേഖലയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. നിലവില്‍ പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ പൂഞ്ച് സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.