Publish Date: Tue, 16 Aug 2022 (14:07 IST)
Updated Date: Tue, 16 Aug 2022 (14:09 IST)
ജമ്മു കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരണപ്പെട്ടു. ബസ്സില്‍ 37 ഐടിബിബി ഉദ്യോഗസ്ഥരും രണ്ടുജന്മുകശ്മീര്‍ പോലീസുകാരുമാണ് ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് അപകടത്തില്‍ പെടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Tue, 16 Aug 2022 (14:07 IST)
Updated Date: Tue, 16 Aug 2022 (14:09 IST)