Webdunia - Bharat's app for daily news and videos

Install App

കശ്‌മീരില്‍ മൂന്നിടത്ത് വെടിവയ്‌പ്; എട്ടു ഭീകരരെ വധിച്ചു - കൊല്ലപ്പെട്ടത് ഹിസ്ബുള്‍‌ മുജാഹിദീൻ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്

കശ്‌മീരില്‍ മൂന്നിടത്ത് വെടിവയ്‌പ്; എട്ടു ഭീകരരെ വധിച്ചു - കൊല്ലപ്പെട്ടത് ഹിസ്ബുള്‍‌ മുജാഹിദീൻ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (10:24 IST)
കശ്മീരില്‍ മൂന്നിടത്തുണ്ടായ വെടിവയ്പുകളിൽ എട്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടി. തെക്കൻ കാശ്മീരിലെ അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഘർഷത്തിൽ നാല് സൈനികക്കും പരിക്കേറ്റു.

ഇന്നു പുലര്‍ച്ചെയാണ് ഭീകരരുമാ‍യി സൈന്യം ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരര്‍ ഹിസ്ബുള്‍‌ മുജാഹിദീൻ അംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സ്ഥലത്തു നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.

അനന്ത്നാഗിലെ പേത് ഡയൽഗാമിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ  ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചും
വെടിവയ്പ്പിലാണ് ഏഴുപേർ കൊല്ലപ്പെട്ടത്.

പ്രദേശത്തേക്ക് കൂടുതല്‍ സൈന്യം എത്തി. പരിശോധന ശക്തമാക്കാനാണ് സുരക്ഷാ സേനയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments