Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രിയെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയിലുണ്ടാകുമായിരുന്നു'; നെഹ്‌റുവിനെതിരെ മോദി

കോൺഗ്രസ് ശരിയായ രീതിയിൽ അല്ല രാജ്യം ഭരിച്ചത്: നരേന്ദ്ര മോദി

'പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രിയെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയിലുണ്ടാകുമായിരുന്നു'; നെഹ്‌റുവിനെതിരെ മോദി
, ബുധന്‍, 7 ഫെബ്രുവരി 2018 (17:51 IST)
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ പാക് അധീന കാശ്മീര്‍ ഇപ്പോൾ ഇന്ത്യയിലുണ്ടാവുമായിരുന്നു എന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു. 
 
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ ദിശയിലല്ല കോണ്‍ഗ്രസ് രാജ്യത്തെ ഭരിച്ചതെന്നും മോദി ആരോപിച്ചു. 
 
കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യം ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, ആരോപണങ്ങൾ ഉന്നയിക്ക‌ൽ അല്ല ഒരു പ്രധാനമന്ത്രിയുടെ ജോലിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.  ചോദ്യങ്ങൾ രാജ്യത്തോട് ചോദിക്കുവല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്, പ്രതിപക്ഷവും രാജ്യവും ഉന്നയിക്കുന്ന ചോ‌ദ്യങ്ങൾക്ക് കൃത്യമായ മറുപടി ന‌ൽകുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോപണമുന്നയിക്കാൻ മോദി പ്രതിപക്ഷ നേതാവല്ല പ്രധാനമന്ത്രിയാണ്, ഉത്തരം നൽകണം: രാഹുൽ ഗാന്ധി