ആര്‍ട്ടിക്കിള്‍ 370തിന്റെ റദ്ദാക്കലിനുശേഷം കശ്മീരില്‍ കൊല്ലപ്പെട്ടത് 81 സുരക്ഷാ ഉദ്യോഗസ്ഥര്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ 96 സാധാരണ ജനങ്ങളും മരണപ്പെട്ടിട്ടുണ്ട്. 2019ലാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്.
അതേസമയം 366 ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വകവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.