Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ആശങ്ക വേണ്ട, ജസ്‌ന ജീവനോടെയുണ്ട്- അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഇനി ആശങ്ക വേണ്ട, ജസ്‌ന ജീവനോടെയുണ്ട്- അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
, തിങ്കള്‍, 23 ജൂലൈ 2018 (08:06 IST)
മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന കേരളത്തിന് പുറത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിൽ ഉറച്ച് പൊലീസ്. വിദഗ്ധരായ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളി വിശദാംശങ്ങളുടെ പരിശോധനയിലാണ് ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. 
 
മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത് ജെസ്നയെ തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. ജെസ്നയെ കാണാതായ മാര്‍ച്ച് 22ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു. ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായ സി.സി.ടി.വിയില്‍ നിന്നാണ് മാസങ്ങള്‍ക്കുശേഷം ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തത്. 
 
ഈ ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത് എന്ന് ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ് ജെസ്ന തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.
 
സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. തിരോധാനം വലിയ വിവാദമായ സാഹചര്യമാകാം ഒളിവില്‍ നിന്നും പുറത്തു വരുന്നതിന് യുവതിക്ക് തടസമായതെന്നും പോലീസ് സൂചന നല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന് ട്വീറ്റ്; തരൂരിനെതിരെ ബിജെപി