കോട്ടയത്ത് നിന്നും കാണാതായ ജസ്‌നയെ തേടി പൊലീസ് ബംഗളുരുവിലെത്തി

പൊലീസ് ബംഗളുരുവിലെത്തിയത് ജസ്‌നയെ ബംഗ്ഗളുരുവിൽ കണ്ടതായി മലയാളി നൽകിയ വിവരത്തെ തുടർന്ന്

Webdunia
ബുധന്‍, 9 മെയ് 2018 (15:05 IST)
കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്നയെ ബംഗളൂരുവിൽ വച്ച് കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബംഗളൂ‍രു മടിവാളയിലെ ആശ്വാസ് ഭവനിലെത്തി. തിരുവല്ല ഡി വൈ എസ് പി ഉൾപ്പടെയുള്ള ആറംഗ സംഘമാണ് ജസ്നയെ തേടി ബംഗളൂരുവിലെത്തിയത്.
 
കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിൽ വച്ച് ഒരു യുവാവുമൊത്ത് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ആശ്വാസ് ഭവനിൽ എത്തിയതായി പാലാ സ്വദേശിയായ ജോർജ്ജ് എന്ന ആളാണ് വിവരം നൽകിയത്. ഇയാൾ വർഷങ്ങളായി ബംഗളുരുവിൽ സ്ഥിരതാമസക്കാരനാണ്. 
 
ജോർജ്ജ് ജസ്നയുടെ ബന്ധുക്കൾക്ക് ബംഗളുരുവിൽ വച്ച് കണ്ട പെൺകുട്ടിയുടെ ചിത്രങ്ങൾ അയച്ചു കോടുക്കുകയും ചെയ്തിരിന്നു. ചിത്രത്തിലുള്ള പെൺകുട്ടിക്ക് ജസ്നയുമായി നല്ല രൂപ സാദൃശ്യം ഉണ്ട് എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബംഗ്ഗളുരുവിലേക്ക് തിരിച്ചത്.  
 
ആഡംഭര ബൈക്കിൽ മുടി നീട്ടി വളർത്തിയ യുവാവൈനൊപ്പം, ബാഗളുരുവിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ആശ്വാസ് ഭവനിൽ വച്ച് കണ്ടതായാണ് ജോർജ്ജ് പറയുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ വൈദികനെ കാണാൻ വേണ്ടിയാണ് ഇരുവരും എത്തിയത് എന്ന് ജോർജ്ജിനോട് ഇരുവരുംപറഞ്ഞിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments