Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിപ്പിക്കുന്ന ഒരു പ്രശ്‌നം നെഹ്‌റുവിനെ വേട്ടയാടിയിരുന്നു; ഇന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല

നെഹ്‌റു നിരാശയിലായിരുന്നു, കാരണം അത്രയ്‌ക്കും ഭീകരമായിരുന്നു - റിപ്പോര്‍ട്ട് പുറത്ത്

ഞെട്ടിപ്പിക്കുന്ന ഒരു പ്രശ്‌നം നെഹ്‌റുവിനെ വേട്ടയാടിയിരുന്നു; ഇന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല
ന്യൂഡല്‍ഹി , വ്യാഴം, 1 ഡിസം‌ബര്‍ 2016 (19:42 IST)
രാഷ്‌ട്രത്തിന്റെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുടികൊഴിച്ചില്‍ മാനസികമായി അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. 21മത് വയസില്‍ പിതാവിനയച്ച കത്തിലാണ് താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മുടികൊഴിച്ചിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.  

കത്തില്‍ മുടികൊഴിച്ചില്‍ ശക്തമാണെന്ന് നെഹ്‌റു വ്യക്തമാക്കിയിരുന്നു. രണ്ടു തവണ ഡോക്‍ടര്‍മാരെ കണ്ടുവെങ്കിലും എന്റെ എന്റെ മുടിയുടെ കാര്യത്തില്‍ വലിയ പുരോഗതി ഒന്നുമില്ല. കൊഴിഞ്ഞ മുടി തിരിച്ചുകിട്ടില്ലെങ്കിലും ഡോക്‍ടറെ കാണാന്‍ ഒന്നുകൂടി പോകണമെന്നുണ്ടെന്നും നെഹ്‌റു കത്തില്‍ പറയുന്നു.

മുടികൊഴിച്ചിലിന്റെ നിരാശയില്‍ ഏറെ സമയം കളഞ്ഞു. ഉള്ള മുടി നിലനിര്‍ത്തുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി ചെലവഴിച്ച സമയം മറ്റെന്തെങ്കിലും കാര്യത്തിനായി ചെലവഴിച്ചാല്‍ മതിയായിരുന്നു. പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചു മടുത്തു. പുതിയ എന്തെങ്കിലും എണ്ണ കിട്ടിയാല്‍ എനിക്ക് അയക്കണമെന്നും നെഹ്‌റു പിതാവിനോടു പറഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലയന്‍‌സ് ജിയോ എടുത്തവര്‍ക്ക് വമ്പന്‍ പണി കിട്ടാന്‍ പോകുന്നു